കോട്ടയ്ക്കല്‍: യുദ്ധവിരുദ്ധ സന്ദേശമുയർത്തി പ്രദേശത്തെ സ്കൂളുകളിൽ ഹിരോഷിമ-നാഗസാക്കി ദിനമാചരിച്ചു. ഇന്ത്യനൂര്‍ കൂരിയാട് എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആയിരം സഡാക്കോ കൊക്കുകള്‍ നിര്‍മിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, മുദ്രാ ഗീതാലാപനം, ബാഡ്ജ് നിര്‍മാണം എന്നിവയും നടന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.