കോട്ടയ്ക്കൽ: പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി വി.കെ.സി. നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ബോധവത്കരണ ക്ലാസ് പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനംചെയ്തു.

വെള്ളപ്പൊക്കം, തീപ്പിടിത്തം, പ്രകൃതിദുരന്തങ്ങൾ എന്നിവ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെക്കുറിച്ച് മലപ്പുറം ഫയർ ഓഫീസിലെ അഗ്നിരക്ഷാസേനാംഗം എം. മുരളി ക്ലാസെടുത്തു. അഗ്‌നിരക്ഷാ സേനാംഗം കെ.പി. ഷാജു, സ്കൂൾമാനേജർ കെ. ഇബ്രാഹിംഹാജി, പ്രിൻസിപ്പൽ അലികടവണ്ടി, അധ്യാപകരായ എൻ.കെ. ഫൈസൽ, പി. ഷെഫീഖ് അഹമ്മദ് എന്നിവർ നേതൃത്വംനൽകി.