കോട്ടയ്ക്കൽ: കോഴിച്ചെന ഹനീഫ സ്‌മാരക വായനശാല പ്രളയബാധിത പ്രദേശങ്ങളിൽ നടപ്പാക്കിയ ’വെളിച്ചം’ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം പുറത്തൂരിൽ നടന്നു. ഇതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. പുറത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ദേവി വിലാസം എൽ.പി.സ്കൂൾ, ഗവ. വെൽഫെയർ എൽ.പി.സ്കൂൾ, ഗവ. യു.പി.സ്കൂൾ പുറത്തൂർ, ഗവ. യു.പി.സ്കൂൾ എടക്കനാട്, കല്ലൂർ എൽ.പി.സ്കൂൾ എന്നിവിടങ്ങളിലെ പ്രളയ ദുരിതബാധിതരായ വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണംചെയ്തത്.

പുറത്തൂർ ഗവ. യു.പി.സ്കൂളിൽ പുറത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഹ്‌മത്ത് സൗദ മൂന്നാംഘട്ടം ഉദ്ഘാടനംചെയ്തു. ചെട്ടിയാംകിണർ ഗവ. ഹൈസ്‌കൂൾ മാതൃഭൂമി-വി.കെ.സി. നന്മ കോ-ഓർഡിനേറ്റർ അസൈനാർ എടരിക്കോട് പുറത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് പഠനോപകരണങ്ങൾ കൈമാറി.

കെ. ഉമ്മർ, എ. ഇസ്‌മായിൽ, ഷെരീഫ് പാറയിൽ, സദക്കത്തുള്ള കള്ളിയത്ത്, ഫൈസൽ എം.പി, റഹീം മാട്ടാൻ എന്നിവർ സംബന്ധിച്ചു.