കോട്ടയ്ക്കൽ: വൈവിധ്യങ്ങളുടെ വസ്ത്രമണിഞ്ഞ് അവർ ചുവടുവെച്ചു... ഫാഷൻ ലോകത്ത് തങ്ങളുടെ സാന്നിധ്യമറിയിച്ച്. കോളേജിന്റെ ബിരുദസമർപ്പണാഘോഷങ്ങളുടെ ഭാഗമായി ദ്വയ എന്ന പേരിൽ നടത്തിയ ഫാഷൻ ഷോ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

കേരളത്തിലാദ്യമായാണ് ഒരു ഫാഷൻ ഷോയിൽ ഭാഗമാകാൻ ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം ലഭിക്കുന്നത്. 20 പേരാണ് ഷോയിൽ പങ്കെടുത്തത്. കേരള സ്റ്റേറ്റ് യൂത്ത് കമ്മിഷന്റെ സഹകരണത്തോടെയാണ് ഷോ നടത്തിയത്.