കോട്ടയ്ക്കൽ: ഇന്ത്യനൂരുകാർക്ക് സ്വന്തം നാടിന്റെ ചരിത്രവും പൈതൃകവും മനസ്സിലാക്കാൻ ഇനി പുസ്തകങ്ങൾ തേടി അലയേണ്ട. അമ്പലത്തിന്റെ കിഴക്കേനടയിൽ എത്തിയാൽമതി.

ഗണപതീക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽച്ചെന്നാൽ ക്ഷേത്രത്തിന്റെയും ദേശത്തിന്റെയും ചരിത്രം വായിച്ചുമനസ്സിലാക്കാം. ഇന്ദുക്കോതൈ ഊര് എന്ന പേരിൽ മാതൃഭൂമി മിഴി പേജിൽ പ്രസിദ്ധീകരിച്ച ഇന്ത്യനൂരിനെക്കുറിച്ചുള്ള ഫീച്ചർ വലിയ െഫ്‌ളക്‌സിലാക്കി പശ്ചാത്തലമായി പ്രദർശിപ്പിച്ചിട്ടുണ്ട് ഇവിടെ.

2018 മേയ് 19-നാണ് മിഴി പേജിൽ ഫീച്ചർ പ്രസിദ്ധീകരിച്ചത്. മഹാഗണപതീക്ഷേത്രം നവീകരണപദ്ധതിയുടെ ഭാഗമായി ഇന്ത്യനൂർ ക്ഷേത്രസംരക്ഷണസമിതിയാണ് കിഴക്കേ നടയിൽ ബസ്‌കാത്തിരിപ്പുകേന്ദ്രം പണിതത്.