കൊണ്ടോട്ടി: പൗരത്വനിയമ ഭേദഗതിക്കെതിരേ സൗദി കെ.എം.സി.സി. കോഴിക്കോട് വിമാനത്താവളപരിസരത്ത് ഉപവാസ സമരം നടത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച ഉപവാസ സമരം മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനംചെയ്തു. കെ.പി. മുഹമ്മദ്‌കുട്ടി അധ്യക്ഷതവഹിച്ചു.

സാഹിത്യകാരൻ പി. സുരേന്ദ്രൻ, എം.എൽ.എമാരായ ആബിദ്ഹുസൈൻ തങ്ങൾ, പി. അബ്ദുൽഹമീദ്, എം. ഉമ്മർ, ടി.വി. ഇബ്രാഹിം, കെ.എൻ.എ. ഖാദർ, വഖഫ് ബോർഡ് അധ്യക്ഷൻ ടി.കെ. ഹംസ, നടൻ മാമുക്കോയ, ഹുസൈൻ മടവൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ഉപവാസ സമാപനം പത്രപ്രവർത്തക ഭാഷാസിങ് ഉദ്ഘാടനംചെയ്തു. സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. മുജീബ് പൂക്കോട്ടൂർ, ഉസ്‌മാൻ അലി, അബ്ദുൽഹഖ്, കബീർ, ഷെരീഫ്, അഷ്റഫ് തങ്ങൾ എന്നിവർ നേതൃത്വംനൽകി.