കരുവാരക്കുണ്ട് : പഞ്ചായത്ത് മുസ്‌ലിംലീഗ് റിഹാബിലിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ കാരുണ്യഭവനത്തിന്റെ സമർപ്പണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കേമ്പിൻകുന്നിലെ ഇരിങ്ങൽത്തൊടി റഫീക്കിന്റെ കുടുംബത്തിനാണ് ബലിപെരുന്നാൾ സമ്മാനമായി വീട് നിർമിച്ചുനൽകിയത്.

കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ച്‌ വീടുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ചടങ്ങിൽ കമ്മിറ്റി ചെയർമാൻ എൻ.കെ. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. എം. അലവി, എൻ. ഉണ്ണീൻകുട്ടി, പി. ഇമ്പിച്ചിക്കോയ തങ്ങൾ, കെ. മുഹമ്മദ്, പി. ഷൗക്കത്തലി, കെ.പി. ലത്തീഫ്, എം. ബുജൈർ, ഖാലിദ്റഹ്‌മാൻ, റിയാസ് പറവെട്ടി തുടങ്ങിയവർ പങ്കെടുത്തു.