കരുവാരക്കുണ്ട് : എൻ.യു.കെ. മൗലവി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ‘സുഖായുഷ്യം’ പദ്ധതിയിൽ വയോജനങ്ങൾക്കുള്ള ആയുർവേദ പ്രതിരോധമരുന്ന് വിതരണംചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. നിഷാന ഉദ്ഘാടനംചെയ്തു.

ഗ്രന്ഥശാല സെക്രട്ടറി കെ.സി. മുഹമ്മദ് അധ്യക്ഷനായി. കെ. റംല, കെ. കൃഷ്ണൻകുട്ടി, ഹംസ, കെ.എൻ. രതീഷ്, പി.എം. അയൂബ്, കെ. രഘു, അബ്ദുന്നാസർ, ദേവദാസ് എന്നിവർ നേതൃത്വം നൽകി.