കരുവാരക്കുണ്ട് : ജില്ലാപഞ്ചായത്ത് ഇരുപതുലക്ഷം രൂപ ചെലവിൽ കരുവാരക്കുണ്ട് ഹയർസെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കുള്ള വിശ്രമമുറിയുടെ നിർമാണോദ്ഘാടനം ജില്ലാപഞ്ചായത്തഗം ടി.പി. അഷ്റഫലി നിർവഹിച്ചു.

പി.ടി.എ. പ്രസിഡൻറ് എം.കെ.എ. കരീം, എസ്.എം.സി. ചെയർമാൻ രാജു, കെ.പി.എ. ലത്തീഫ്, പ്രഥമാധ്യാപിക ജാലി, അധ്യാപകരായ എം. ബഷീർ, രാമദാസ്, നാസർ എന്നിവർ പ്രസംഗിച്ചു.