കരുവാരക്കുണ്ട് : കരുവാരക്കുണ്ട് സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുവിന്റെ വീട്ടിൽനിന്ന് ചെടികൾ മോഷ്ടിച്ചു.

ഒരുമാസത്തിനിടെ നാലുതവണയാണ് ചെടികൾ മോഷ്ടിച്ചത്. പതിനായിരം രൂപ വിലവരുന്ന ചെടികൾ വ്യാഴാഴ്ച മോഷണംപോയതായി മെഡിക്കൽ ഓഫീസർ പറഞ്ഞു. ശല്യം കൂടുതലായതോടെ ഡോക്ടർ നേരത്തേ വീട്ടിൽ സി.സി.ടി.വി. സ്ഥാപിച്ചിരുന്നു.

ഇതോടെ വ്യാഴാഴ്ച വീട്ടുമുറ്റത്തെത്തിയ യുവാവ് ചെടികൾ മോഷ്ടിച്ചുകൊണ്ടുപോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഈ സി.സി.ടി.വി. ദൃശ്യം ഉൾപ്പെടെയാണ് മഞ്ജു പോലീസിൽ പരാതിനൽകിയത്. കരുവാരക്കുണ്ട് പോലീസ് കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.