കരുവാരക്കുണ്ട് : പാഴ്‌വസ്തുക്കൾ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി.
ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റിയാണ് റീ സൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി 17 യൂണിറ്റുകളിൽ നിന്ന് പാഴ് വസ്തുകൾ ശേഖരിച്ച് വിറ്റത്. ആദ്യഘട്ടത്തിൽ സമാഹരിച്ച 1,03,333 രൂപ ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി പി.കെ. മുബഷിറിന് കൈമാറി. ലിനീഷ് കേരള, അനസ്, ഫർഹാൻ, വി.പി. വിബിൻ, എ.കെ. സുജിത്ത്, വി. അനന്തു എന്നിവർ സംബന്ധിച്ചു.