കരുളായി: പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ 67 കുടുംബശ്രീ യൂണിറ്റുകൾക്ക് ടിഷ്യുകൾച്ചർ നേന്ത്രവാഴത്തൈകൾ നൽകി. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള വാർഡിലെ യൂണിറ്റുകൾക്കാണ് നൽകിയത്. ഒരു യൂണിറ്റിന് 100 തൈകളാണ് നൽകുന്നത്. യൂണിറ്റിന് 2000 രൂപ നിരക്കിൽ 67 യൂണിറ്റിന് 1,34,000 രൂപയാണ് വകയിരുത്തിയത്.
വിതരണോദ്ഘാടനം കരുളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഷെരീഫ അധ്യക്ഷയായി. കൃഷി ഓഫീസർ കെ.വി. ശ്രീജ, പഞ്ചായത്ത് അംഗങ്ങളായ പി. സുനീർ, കെ. മനോജ്, കെ. മിനി, ഷീബ പൂഴിക്കുത്ത്, സീനിയർ കൃഷി അസിസ്റ്റന്റ് സി.സി. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Karulayi panchayath kudumbasree units