കല്പകഞ്ചേരി : ജെ.സി.ഐ. വൈലത്തൂർ ചാപ്റ്റർ ഓൺലൈൻ പഠനത്തിനായി ടി.വി. വിതരണംചെയ്തു.

കാഴ്ചയ്ക്ക് ഒരു കരുതൽ പദ്ധതിയുടെ ഭാഗമായി തലക്കടത്തൂർ ഓവുങ്ങൽ അങ്കണവാടിയിലേക്കാണ് ടി.വി. നൽകിയത്. ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ്‌ എം.എ. റഫീഖ് ചടങ്ങ് ഉദ്‌ഘാടനംചെയ്തു.

ജെ.സി.ഐ. പ്രസിഡന്റ് ഷമീം നെടിയോടത്ത് അധ്യക്ഷനായി. സഹൽ തങ്ങൾ താനാളൂർ, ജെ.സി.ഐ. സെക്രട്ടറി അൻവർ താനാളൂർ, പി.കെ. ഷമീൽ തുടങ്ങിയവർ പങ്കെടുത്തു.