കല്പകഞ്ചേരി : വളവന്നൂർ പഞ്ചായത്ത്‌ വൈറ്റ്ഗാർഡിന് പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി. കമ്മിറ്റി ദുരന്തനിവാരണ പ്രവർത്തനോപകരണങ്ങൾ നൽകി. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും സന്നദ്ധസേവനരംഗത്ത് നിറസാന്നിധ്യമായിരുന്ന വൈറ്റ്‌ഗാർഡ് സേനയ്ക്ക് കാൽലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്. വൈറ്റ്‌ഗാർഡ് ക്യാപ്റ്റൻ അജ്മൽ തുവ്വക്കാട്, അഫ്സൽ മയ്യേരി എന്നിവർക്ക് കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കുറുക്കോളി മൊയ്‌തീൻ ഉപകരണങ്ങൾ കൈമാറി. പി.സി. ഇസ്ഹാഖ്, മുസ്തഫ ഹാജി, പി.സി കുഞ്ഞിപ്പ, കെ.പി റിയാസ് എന്നിവർ സംബന്ധിച്ചു.