കാലടി : സ്വർണക്കടത്ത് കേസിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.. പഞ്ചായത്ത് കമ്മിറ്റി നിൽപ്പുസമരം നടത്തി.

അണ്ണക്കമ്പാട് നടന്ന സമരം കർഷക മോർച്ചാ ജില്ലാ പ്രസിഡന്റ് പി.സി. നാരായണൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റെജി കാലടി അധ്യക്ഷനായി. സതീശൻ കാലടി, പ്രകാശൻ നരിപ്പറമ്പ്, സുജീവ് കാടഞ്ചേരി, വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.