തിരൂരങ്ങാടി: വീട്ടമ്മയെ ബലാത്സംഗംചെയ്തെന്ന പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരേ തിരൂരങ്ങാടി പോലീസ്‌ കേസെടുത്തു. തിരൂരങ്ങാടി വെള്ളിലക്കാട്‌ പട്ടാളത്തിൽ സന്തോഷി (37)നെതിരേയാണ്‌ കേസെടുത്തിരിക്കുന്നത്‌. വീട്ടമ്മയുടെ മകളെ സ്കൂളിലെത്തിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറായ യുവാവ്‌ വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ കൈക്കാലാക്കി ബലാത്സംഗംചെെയ്തന്നാണ്‌ പരാതി. ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച മറ്റൊരു കേസിൽ സന്തോഷടക്കം നാലുപേർ നേരത്തേ റിമാൻഡിലാണ്‌. കോടതിയുടെ അനുമതി ലഭിക്കുന്നതോടെ റിമാൻഡിലുള്ള പ്രതിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തുമെന്ന്‌ തിരൂരങ്ങാടി എസ്‌.എച്ച്‌.ഒ. കെ. മുഹമ്മദ്‌ റഫീഖ്‌ അറിയിച്ചു.