മമ്പാട്: എ.എം.യു.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിലുള്ള കൃഷിയിടത്തിൽ വിളവെടുപ്പ് ഉത്സവമായി.

വണ്ടൂർ ബ്ലോക്ക് പഞ്ചായത്തംഗം പുന്നപ്പാല അബ്ദുൽകരീം ഉദ്ഘാടനംചെയ്തു. അധ്യാപക രക്ഷാകർത്തൃസമിതി പ്രസിഡന്റ് പി. ഷംസുദ്ദീൻ അധ്യക്ഷനായി. മമ്പാട് കൃഷി ഓഫീസർ എം. ഷിഹാദ്, ഹരിതസേന കൺവീനർ ഷാജു ജോസഫ്, കെ. നവാസ്, കുപ്പനത്ത് ബഷീർ, ജയൻ കോട്ടയിൽ, പി. സുലിഖ തുടങ്ങിയവർ പ്രസംഗിച്ചു.

വിഷരഹിത ജൈവ പച്ചക്കറികൾ തനത്‌രൂപത്തിൽ കഴിക്കുക എന്ന സന്ദേശത്തിൽ പച്ചപ്പയർ തീറ്റമത്സരവും നടത്തി. ദിവസവും അഞ്ചുമുതൽ എട്ടുവരെ കിലോഗ്രം പച്ചക്കറികൾ കൃഷിയിടത്തിൽനിന്ന് ലഭിക്കുന്നതായി ഹരിതസേന കൺവീനർ ഷാജുജോസഫ് പറഞ്ഞു. ഇത് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി പ്രയോജനപ്പെടുത്തും.