വാഴയൂർ: ഹർത്താലിന്റെ മറവിൽ കാരാട് അങ്ങാടിയിൽ അക്രമംനടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾകൂടി പോലീസ് പിടിയിലായി. പുളിക്കൽ പറവൂർ മേലേ പാറപ്പുറത്ത് കെ. രജീഷ് (27), അരൂർ എറിയാട്ട് നമിദാസ് (33) എന്നിവരെയാണ് ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ അറസ്റ്റുചെയ്തത്.

ഹർത്താൽദിനത്തിൽ കാരാട് കടകൾക്ക് നേരേയുണ്ടായ അക്രമം തടയുന്നതിനിടെ പോലീസിനെ ആക്രമിച്ച കേസിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്. വാഴക്കാട് എസ്.ഐ. വിജയരാജനടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.

സംഭവത്തിൽ നേരത്തേ മേലേ പുതുക്കോട് തെഞ്ചീരി പള്ളിയാളി വിബീഷ് (28), കക്കോവ് സ്വദേശി ജ്യോതിഷ് (30) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇരുവരും റിമാൻഡിൽ കഴിയുകയാണ്. രജീഷും നമിദാസും കേസിൽ മൂന്നും നാലും പ്രതികളാണ്.