എടപ്പാൾ: 29 സെക്കന്റിൽ 75 കൈതച്ചക്ക മുറിച്ച് ആനക്കരയിലെ ഗിന്നസ് സെയ്തലവി വീണ്ടും ഗിന്നസ് റെക്കോഡിലേക്ക്. നേരത്തെ ഇതേ സമയത്തിൽ 61 എണ്ണം മുറിച്ച ഇന്തോനേഷ്യക്കാരന്റെ റെക്കോഡാണ് ഇതോടെ തകർന്നത്. കൈതച്ചക്ക തലയിൽവെച്ച് 75 പേർ നിരന്നിരിക്കുകയും അതിവേഗത്തിൽ കൈയിലെ വാളുകൊണ്ട് സെയ്തലവി അവ ആർക്കും ഒരു പരിക്കുമേൽക്കാതെ വെട്ടിമുറിച്ചാണ് ഗിന്നസിൽ കയറിയത്.

883 കിലോ തൂക്കംവരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ അടിയിൽക്കിടന്ന് ചുറ്റിക കൊണ്ട് അടിച്ചുതകർത്ത് നേരത്തെ ഇദ്ദേഹം ഗിന്നസ് റെക്കോഡ് നേടിയിരുന്നു. ഇത്തരത്തിൽ നേരത്തെ ആറു റെക്കോഡുകൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

കുമ്പിടിയിൽനടന്ന പരിപാടി തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. പ്രദീപ് ഉദ്ഘാടനംചെയ്തു. ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണുഗോപാലൻ അധ്യക്ഷതവഹിച്ചു. പി.വി. സിദ്ദിഖ്, എം.പി. സുരേന്ദ്രൻ, ഡോ. അനസ്, അഡ്വ. മുഹമ്മദ് ഷാഫി, പി.എം. അസീസ്, യു.ആർ.എഫ്. ജൂറി ഗിന്നസ് സുനിൽ ജോസഫ്, വത്സല വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

Content Highlights: guinness record for saidalavi, pineapple cutting