കൊണ്ടോട്ടി: ബസിൽ സ്ഥിരമായി ശല്യപ്പെടുത്തുന്ന യുവാവിനെ കോളേജ് വിദ്യാർഥിനികൾ പോലീസിൽ ഏൽപ്പിച്ചു. പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി ഷാസിൽ (25) ആണ് പിടിയിലായത്.
കൊണ്ടോട്ടിയിൽനിന്ന് ഇ.എം.ഇ.എ. കോളേജ് വഴി തറയിട്ടാലിലേക്ക് പോകുന്ന മിനിബസിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ബസിൽ കയറിയ യുവാവ് ശല്യംചെയ്തതോടെ വിദ്യാർഥിനികൾ കണ്ടക്ടറെ അറിയിച്ചു.
തുടർന്ന് ബസ് കരിപ്പൂർ പോലീസ്സ്റ്റേഷന് മുന്നിൽ നിർത്തി യുവാവിനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ കെ. നൗഫൽ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ ഷാസിലിനെ റിമാൻഡ്ചെയ്തു.