കോട്ടയ്ക്കൽ: വീടെന്ന നിർമലിന്റെ സ്വപ്നത്തിന് അടിത്തറയൊരുങ്ങുന്നു. ചക്രക്കസേരയിൽ ചാഞ്ഞുകിടന്ന് ദുരിതജീവിതം നയിക്കുന്ന നിർമലിന് സന്നദ്ധസംഘടനയായ ആക്ട് ഓൺ ആണ് വീട് നിർമിച്ചുനൽകുന്നത്. കൂലിപ്പണിക്കാരനായ കോട്ടൂർ കോട്ടേക്കാട് ശ്രീനിവാസന്റെ മകനാണ് സെറിബ്രൽ പാൾസി ബാധിച്ച നിർമൽ.

പണമില്ലാത്തതിനാൽ നിർമലിന് വിദഗ്ധചികിത്സ നൽകാനും ശ്രീനിവാസന് കഴിയുമായിരുന്നില്ല. നിർമലിന്റെ വിഷമതകളെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തയെത്തുടർന്നാണ് ആക്ട് ഓൺ സഹായവുമായി എത്തിയത്. നിർമലിന്റെ ചികിത്സാസഹായത്തിനായി ബാങ്ക് അക്കൗണ്ടും തുടങ്ങിയിരുന്നു. മുൻമന്ത്രി പാലോളി മുഹമ്മദ്‌കുട്ടി വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു.

Content Highlights: foundation stone laid for nirmal kottakkal's home