എടവണ്ണ : സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രവർത്തകർ വീടുകളിൽ പ്രതിഷേധ സമരജ്വാല നടത്തി. എടവണ്ണയിൽ പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്. അധ്യക്ഷൻ പി. ഷംസുദ്ദീൻ, കൺവീനർ ഇ.എ. കരീം, പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി വി.പി. ലുഖ്മാൻ, എ.ടി. ജലീൽ, മാട്ടുമ്മൽ ഉനൈസ്, പുതുക്കുടി മുനീർ, പി. സമദ് ഏഴുകളരി എന്നിവർ പങ്കെടുത്തു.