എടവണ്ണ : കോവിഡ് നിയന്ത്രണനടപടികളുടെ ഭാഗമായുള്ള വിലക്കുലംഘിച്ച് മത്സ്യവിൽപ്പന നടത്തിയ രണ്ടാളുടെപേരിൽ പോലീസ് കേസെടുത്തു.
വേങ്ങര സ്വദേശി ചെണ്ണേൻകാടൻ മുജീബ് റഹ്‌മാൻ, എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശി കുനിയൻ മണ്ണിൽ മുജീബ് എന്നിവർക്കെതിരേയാണ് എടവണ്ണ സബ് ഇൻസ്‌പെക്ടർ ടി.കെ. ജയപ്രകാശ് കേസെടുത്തത്. ഒതായി അങ്ങാടിയിൽ വാഹനത്തിലായിരുന്നു വിൽപ്പന. വാഹനം കസ്റ്റഡിയിലെടുത്തു.