എടവണ്ണ : പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനായിരുന്ന കെ. ഉണ്ണിപ്പോക്കർ (മാനുട്ടി) സ്മരണാർഥം കൊളപ്പാടിൽ കെട്ടിടം തുറന്നു. കെ.പി.സി.സി. അംഗം ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനംചെയ്തു.
സി.കെ.എം. വേലായുധൻ നായർ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് ബി.വി. ഉഷാനായർ, ഇ.എ. കരീം, കെ.യു. ശ്രീനിവാസൻ, എം. ഉനൈസ്, പി. സമദ്, വി. ഹൈദർ, വി. സുനിൽ കുമാർ, കൊളക്കണ്ണി ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.