എടവണ്ണ : ബ്ലോക്ക് കോൺഗ്രസ് സമിതിയുടെ നേതൃത്വത്തിൽ മാതൃരാജ്യ വീരമൃത്യു ദിനാചരണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായ ബി.വി. ഉഷാ നായർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലത്തിങ്ങൽ ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.എ. കരീം, സിയാദ് മാലങ്ങാടൻ, ജ്യോതിഷ്‌കുമാർ, മുസ്തഫ കമാൽ, സി.ടി. റഷീദ്, കുഞ്ഞുട്ടി മൈത്ര, സൈഫുദ്ദീൻ കണ്ണനാരി, ഉമ്മർ കാവനൂർ, സി.ടി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.