എടവണ്ണ: ഒതായി-അരീക്കോട് പാതയിൽ മുണ്ടേങ്ങരയിൽ ജീപ്പും ട്രാക്ടറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ ഒതായി വേരുപാലം സ്വദേശി നാലകത്ത് അബ്ദുൽഹമീദ് (58), ഇതരസംസ്ഥാന തൊഴിലാളികളായ സുബ്ഹാൻകർ (28), ശ്രീകാന്ത് (24), കൃഷ്ണ (35), ബപിനന്തൻ (29), സൗരവ് (20), ഷിബു (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഹമീദിനെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലും ഷിബുവിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ എടവണ്ണ ഇ.എം.സി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.