എടവണ്ണ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എടവണ്ണയിൽ മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രകടനംനടന്നു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.എ. കരീം, സെക്രട്ടറി വി. സുനിൽകുമാർ, യൂത്ത് കോൺഗ്രസ് ഏറനാട് മണ്ഡലം സെക്രട്ടറി ടി.കെ. ശരീഫ്, കെ.എസ്.യു. എടവണ്ണ മണ്ഡലം പ്രസിഡന്റ് ടി. ഷാമിൽ, പി.കെ.എം. ബഷീർ, കെ.എ. മജീദ്, സിയാദ് മാലങ്ങാടൻ, ഷാക്കിർ തുവ്വക്കാട്, കെ. ഉനൈസ് തുടങ്ങിയവർ നേതൃത്വംനൽകി.