എടവണ്ണ: എം.ഐ. തങ്ങളുടെ മരണത്തിൽ അനുശോചിച്ച് പത്തപ്പിരിയത്ത് യോഗം ചേർന്നു. ഉദ്ദേശിച്ച കാര്യങ്ങൾ ആരുടെ മുൻപിലും തുറന്നുപറയുന്ന ശീലമായിരുന്നു തങ്ങൾക്കെന്ന് യോഗം ഉദ്ഘാടനംചെയ്ത് മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. തന്റെ ജീവിതംകൊണ്ടുതന്നെ സന്ദേശംപകർന്ന വ്യക്തിത്വത്തിനുടമയാണ് എം.ഐ. തങ്ങളെന്ന് പി.കെ. ബഷീർ എം.എൽ.എ. പറഞ്ഞു. അധികാരം ആഗ്രഹിച്ച് പ്രവർത്തനം ചിട്ടപ്പെടുത്താൻ തങ്ങൾക്കാകുമായിരുന്നില്ല. അർഹതയില്ലാത്തത് ആഗ്രഹിക്കരുതെന്ന സന്ദേശമാണ് എന്നും നൽകിയിരുന്നതെന്ന് എം.ഐ. തങ്ങളുടെ മകൻ ഇൻതിഖാബ് ആലം അനുശോചനയോഗത്തിൽ പറഞ്ഞു.