എടവണ്ണ: മാലിന്യസംസ്കരണത്തിന് എടവണ്ണയിൽ നടപടികൾ ഊർജിതമാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. സർക്കാർ അംഗീകൃത ഏജൻസിയുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ചാണ് നടപടി സ്വീകരിക്കുക.

ഖരമാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിന് നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം. ഇതിനായി അയിന്തൂരിൽ വ്യക്തിയുടെ സ്ഥലം വാടകയ്ക്ക് ലഭ്യമായെന്ന് അധികൃതർ പറഞ്ഞു. രാം ബയോളജിക്കൽ ഏജൻസിയാണ് മാർഗനിർദേശങ്ങൾ നൽകുക.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ് കുട്ടി അധ്യക്ഷനായി. പ്രസിഡന്റ് ബി.വി. ഉഷാ നായർ, അംഗങ്ങളായ ഇ.എ. കരീം, കെ.കെ. റസിയ ബഷീർ, എ.ടി. ജലീൽ, കെ.പി. ബാബുരാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുറഹ്‌മാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ. അച്യുതൻ, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി. ഉസ്മാൻ, പഞ്ചായത്ത് സെക്രട്ടറി ഐ. ഫാസിൽ ഷാ എന്നിവർ പ്രസംഗിച്ചു.