എടവണ്ണ: ചാലിയാറിൽ അനധികൃത മണൽകടത്തിനെതിരേ പോലീസ് നടപടികൾ ശക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ എടവണ്ണ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാല് തോണികൾ പിടികൂടി.

കടവിൽനിന്നും മണൽ വാരുകയായിരുന്ന തോണികളാണ് മുണ്ടേങ്ങര, കുണ്ടുതോട് കടവുകളിൽ നിന്നും പിടികൂടിയത്. ഇരു കടവുകളിലും കൂട്ടിയിട്ട മണൽകൂനകൾ തിരികെ പുഴയിൽ തള്ളി.