എടവണ്ണ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എടവണ്ണ യൂണിറ്റ് കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും നടന്നു. ബ്ലോക്ക് സമിതി പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി. ശശിധരൻ അധ്യക്ഷനായി. അബ്ദുറസാഖ് കൊടവണ്ടി, മദാരി കരീം, സി.പി. മൂസ, ശിവദാസൻ പാലപ്പെറ്റ, കെ. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.