എടവണ്ണ: കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ നടപടികൾ തുടങ്ങി.

കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഉടൻ തീർപ്പാക്കാൻ പഞ്ചായത്ത് ഡയറക്ടർ നിർദേശിച്ചു. ഇതുസംബന്ധിച്ച സർക്കുലർ സ്ഥാപന മേധാവികൾക്ക് കൈമാറി. മേയ് 31-വരേയുള്ള അപേക്ഷകളിൽ ഈ മാസം 10-നകം തീർപ്പുകൽപ്പിക്കാനാണ് നിർദേശം. കെട്ടിടനിർമാണം, ക്രമവത്കരിക്കൽ, നമ്പർ അനുവദിക്കൽ തുടങ്ങിയവയിൽ സാധാരണ അപേക്ഷകളിലാണ് തീർപ്പുണ്ടാക്കേണ്ടത്. പഞ്ചായത്തുതലത്തിൽ തീർപ്പുകൽപ്പിക്കാനാവാത്ത അപേക്ഷകളിൽ ഡെപ്യൂട്ടി ഡയറക്ടർ നടപടി സ്വീകരിക്കണം. ഇത്തരം അപേക്ഷകൾ ഈ മാസം 31-നകം പ്രത്യേക അദാലത്തിലൂടെ തീർപ്പാക്കണം.