എടവണ്ണ: പരമ്പരാഗത കാർഷികോത്പന്നങ്ങളുടെ വില്പനയും കൈമാറ്റവും ലക്ഷ്യമിട്ട് ഞാറ്റുവേലച്ചന്തകൾ നടത്തി. കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിലാണ് കർഷക സഭകൾ പൂർത്തീകരിച്ച് വ്യാഴാഴ്ച ഞാറ്റുവേലച്ചന്ത നടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് ബി.വി. ഉഷാനായർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എ. അഹമ്മദ് കുട്ടി അധ്യക്ഷനായി. ടാനി തോമസ്, ഇ.എ. കരീം, കെ.പി. ബാബുരാജൻ, കൃഷ്ണൻ കട്ടച്ചിറക്കൽ, പുലിക്കുന്നൻ അബ്ദുൽ ലത്തീഫ്, റംല സുബൈർ, കെ. സുബൈർ ബാബു, സി. ഭവ്യ വിജയൻ, കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു.