എടരിക്കോട്: അമ്പലവട്ടം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ മൂന്നുപതിറ്റാണ്ടിലധികം പൂജാരിയായിരുന്ന കല്ലുമംഗലത്ത് സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയെ (കുഞ്ഞുണ്ണി) ക്ഷേത്രക്കമ്മിറ്റി ആദരിച്ചു. ക്ഷേത്രത്തിൽനിന്ന് വിരമിക്കുന്ന അദ്ദേഹത്തിന് യാത്രയയപ്പും നൽകി.

ഡോ. എം.പി. ഈശ്വരശർമ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ഡോ. ദമൻലാൽ ക്ഷേത്രക്കമ്മിറ്റിയുടെ ഉപഹാരം കൈമാറി. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷതവഹിച്ചു. പി.വി. ഗോപാലകൃഷ്ണൻ നായർ, മാടമ്പത്ത് അജിത്കുമാർ, ശ്രീകുമാർ പള്ളിപ്പുറത്ത്, സുബ്രഹ്മണ്യൻ പുല്ലാനിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.