എടക്കര: രാഹുൽഗാന്ധിയുടെ തിരോധാനം സംബന്ധിച്ചുള്ള ദുരൂഹതകൾ നീക്കണമെന്നും അദ്ദേഹം എവിടെയെന്ന് കണ്ടെത്തി അറിയക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കര പോലീസ്‌സ്റ്റേ‌ഷനിൽ പരാതി നല്കി. വയനാട്ടിലും പാർലമെന്റിലും രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. നവ മാധ്യമങ്ങളിൽ അദ്ദേഹത്തെ കാണാനില്ലെന്ന വാർത്തയും പ്രചരിക്കുന്നുണ്ട് എന്ന് പരാതിയിൽ പറയുന്നു. എ.എസ്.ഐ. അബൂബക്കർ, സി.പി.ഒ. റിയാസ് അലി എന്നിവർ പരാതി സ്വീകരിച്ച് രശീതി നല്കി.