എടക്കര: കൃഷിവകുപ്പ് ജീവനക്കാരന്റെ വിവാഹ സത്കാരവേദി പച്ചക്കറിത്തൈകളുടെ വിതരണമേളയായി. നിലമ്പൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ ജൂനിയർ ക്ലാർക്ക് രാഹുൽകൃഷ്ണന്റെ വെളുമ്പിയംപാടത്തുള്ള വീട്ടിൽനടന്ന വിവാഹവേദിയിലാണ് തൈകൾ വിതരണംചെയ്തത്. സത്കാരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും രാഹുൽകൃഷ്ണനും വധു മഞ്ജുഷയുംചേർന്ന് െെതകൾ നൽകി.

മുളക്, വെണ്ട, പയർ, മത്തൻ, കുമ്പളം എന്നിവയുടെ തൈകളാണ് വിതരണംചെയ്തത്. അസിസ്റ്റന്റ് ഡയറക്ടർ എമി പോൾ, ഓഫീസർമാരായ ബെന്നി സെബാസ്റ്റ്യൻ, ഉമ്മർ കോയ, ടി. രജനി, എം.കെ. അനു, ആർ. നിഷാദ്, മിൻസി, ശ്രീജിത്, പി.വി. സതീഷ്, ജയപ്രകാശ് എന്നിവർ നേതൃത്വംനല്കി.