എടക്കര: ഉണ്ണിയേശു കാലിത്തൊഴുത്തിൽ പിറന്നതിന്റെ ആഹ്ലാദത്തിൽ ക്രൈസ്തവർ ചൊവ്വാഴ്ച ക്രിസ്‌മസ് ആഘോഷിക്കുന്നു. യാക്കോബായ, മലങ്കര കത്തോലിക്ക പള്ളികളിൽ തിങ്കളാഴ്ച സന്ധ്യമുതൽ ചടങ്ങുകൾ തുടങ്ങി. സന്ധ്യാപ്രാർഥന, പ്രദക്ഷിണം, തീയുഴിച്ചിൽശുശ്രൂഷ, വിശുദ്ധകുർബാന, കേക്ക് മുറിക്കൽ എന്നിവയായിരുന്നു ചടങ്ങുകൾ. കത്തോലിക്ക, ഓർത്തഡോക്സ് പള്ളികളിൽ പാതിരാത്രിയിൽ തുടങ്ങിയ ചടങ്ങുകൾ പുലർച്ചെവരെ നീണ്ടു.

അറണാടംപാടം സെന്റ് ജോർജ്ജ് സിംഹാസനപ്പള്ളിയിൽ ഫാ. റെജി കോലാനിക്കലും പാലുണ്ട സെന്റ്‌മേരീസ് പള്ളിയിൽ ഫാ. സാജു പായിക്കാട്ടും എരുമമുണ്ട സെന്റ്തോമസ് പള്ളിയിൽ ഫാ. ബിജോയ് ആറാക്കുടിയും മുണ്ടേരി സെന്റ് മേരീസിൽ ഫാ. സനുവും നേതൃത്വം നൽകി. നാരോക്കാവ് സെന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളിയിലും മുപ്പിനി സെന്റ് ജോർജ് പള്ളിയിലും ഫാ. തോമസ് ക്രിസ്തുമന്ദിരം നേതൃത്വംനൽകി.

കരുനെച്ചി ലിറ്റിൽ ഫ്ളവർ പള്ളിയിലും മാമാങ്കര സെന്റ് മേരീസ് പള്ളിയിലും ഫാ. തോമസ് മേനേക്കാട്ടിൽ നേതൃത്വംനൽകി. സെന്റ് മേരീസ് മൂത്തേടം, സെന്റ് മേരീസ് പാലാങ്കര എന്നീ പള്ളികളിൽ ഫാ. പോൾസൺ ആറ്റുപുറവും മയിലാടുംപൊട്ടി സെന്റ് ജോർജ് പള്ളിയിൽ ഫാ. ജിമ്മി ചെറുപറമ്പിലും നേതൃത്വം നൽകി. ഉപ്പട സെന്റ് പോൾസിൽ ഫാ. സെബാസ്റ്റ്യൻ കീപ്പള്ളിയും പാതാർ സെന്റ് ജോർജ്, ഭൂദാനം സെന്റ് ജോർജ് പള്ളികളിൽ ഫാ. വർഗീസ് കൊല്ലമാവുടിയും മുണ്ടേരി ക്രൈസ്റ്റ് കിങ്ങിൽ ഫാ. കുര്യൻ തോണ്ടുകുഴിയും നേതൃത്വംനൽകി. എരുമമുണ്ട സെന്റ് മേരീസ്, കൈപ്പിനി സെന്റ് തോമസ് പള്ളികളിൽ ഫാ. റോയി വലിയപറമ്പിലും മുട്ടിക്കടവ് സെന്റ് തോമസിൽ ഫാ. ആന്റോ ഇടക്കളത്തൂരും ചുങ്കത്തറ സെന്റ് മേരീസിൽ ഫാ. തോമസ് തുമ്പയിൽച്ചിറയിലും നേതൃത്വം നൽകി.

Content Highlights: Edakkara christmas celebrations at various churches in malappuram