എടക്കര : ഓൺലൈൻ സൗകര്യം ഇല്ലാത്തതിനെത്തുടർന്ന് പഠനം പ്രതിസന്ധിയിലായ പാലേമാട്ടെ നാല് സെന്റ് കോളനിയിലെ വിദ്യാർഥിനികൾക്ക് മൊബൈൽ ഫോൺ സംഭാവന നല്കി. എടക്കര അഗ്രിക്കൾച്ചർ ഇപ്രൂവ്‌മെന്റ് സൊസൈറ്റി ഡയറക്ടറും പൊതുപ്രവർത്തകയുമായ നിഷ വിജയ് ആണ് സഹായവുമായി എത്തിയത്. ഒ.ടി. ജയിംസ്, ദീപ ഹരിദാസ്, ഷെബീർ, ഗായഫി എന്നിവർ പ്രസംഗിച്ചു.