എടക്കര : കോവിഡ് 19-ൽനിന്ന് നാടിനെ രക്ഷിക്കാൻ അങ്കണവാടി പ്രവർത്തകരുടെ കൈത്താങ്ങ്.

വഴിക്കടവിൽ തുടങ്ങുന്ന ഫസ്റ്റ് ലൈൻ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് 40,000 രൂപയാണ് ഇവർ സമാഹരിച്ചത്.

പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇ.എ. സുകു തുക ഏറ്റുവാങ്ങി.

കെ.എ. സൈനബ, പി. ലീല, എം. ഉമ്മുഹബീബ, കെ.ബി. മൈമൂന, വനജ, ത്രേസ്യാമ്മ, ഉഷ, റംലത്ത്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.