എടക്കര : മതിയായ രേഖകളില്ലാതെ നാഗ്പൂരിലേക്ക് കൊണ്ടുപോയ 24 ടൺ അടയ്ക്ക ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം പിടികൂടി.

എട്ടുലക്ഷംരൂപ പിഴയീടാക്കി ചരക്കും വാഹനവും വിട്ടുനൽകി.

ഇന്റലിജൻസ് ഓഫീസർ സി. ബ്രിജേഷ്, ടാക്സ് ഓഫീസർമാരായ രമാനന്ദൻ, വി. അബ്ദുൾകരിം, ഡ്രൈവർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.