എടക്കര : ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാനായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി. വഴിക്കടവ് പഞ്ചായത്തിൽ മണിമൂളി പട്ടികവർഗ ഹോസ്റ്റലാണ് ഇതിനായി കണ്ടെത്തിയത്.

പൊതുജനങ്ങളിൽനിന്നുള്ള ആദ്യസംഭാവന തണ്ണിക്കടവ് പി.കെ. സക്കീർഹുസൈനിൽ നിന്ന്‌ 5000 രൂപ പ്രസിഡന്റ് ഇ.എ. സുകു ഏറ്റുവാങ്ങി.

വിദേശത്തുനിന്ന്‌ എത്തിയ സക്കീർ ഹുസൈന്റെ മകൻ മണിമൂളി എസ്.എച്ച്. ആശുപത്രിയിലെ കോവിഡ് സെന്ററിലാണ് ഇപ്പോൾ കഴിയുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത്‌ നടത്തുന്ന ശ്രമങ്ങൾക്കുള്ള നന്ദിപ്രകടിപ്പിക്കാനാണ് പണംനല്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ മാനു കോന്നുടൻ, അനിൽ റഹ്‌മാൻ, മുഹമ്മദ് അഷറഫ്, ശിഫ്‌ന ശിഹാബ്, ബിന്ദു, ഹഫ്‌സത്ത് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.