എടക്കര : രേഖകളില്ലാതെ നാഗ്പുരിലേക്ക് കൊണ്ടുപോയ 24 ടൺ അടയ്ക്ക ജി.എസ്.ടി. നിലമ്പൂർ ഇന്റലിജൻസ് വിഭാഗം പിടികൂടി. 7,32,000 രൂപ പിഴ ഈടാക്കി ചരക്ക് വിട്ടുനൽകി.ഓഫീസർ സി. ബ്രിജേഷ്, അസിസ്റ്റന്റ്‌ ടാക്സ് ഓഫീസർമാരായ ടി.പി. സദാനന്ദൻ, സി.പി. സുബൈർ, കെ.എം. യഹിയ എന്നിവർ ചേർന്നാണ് അടയ്ക്ക പിടികൂടിയത്.