എടക്കര : നഷ്ടത്തിലാകുന്ന കൃഷികൾക്ക് പകരം വേണമെങ്കിൽ കശുമാവുകൃഷി തുടങ്ങാം. ജില്ലയിൽ കൃഷി വ്യാപിപ്പിക്കാനായി കശുമാവ് തൈകളുടെ വിതരണം തുടങ്ങി. സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസിയുടെ നേതൃത്വത്തിലാണ് വിതരണം. എടക്കരയിൽ നടന്ന തൈകളുടെ ജില്ലാതല ഉദ്ഘാടനം പി.വി. അൻവർ എം.എൽ.എ. നിർവഹിച്ചു. കർഷകൻ കുഞ്ചാക്കോ, ബാങ്ക് പ്രസിഡന്റ് ജോയിമോൻ, വിശ്വനാഥൻ, സന്തോഷ് കപ്രാട്ട്, ജയിംസ് ഐസക്ക്, ഷൈനി പാലക്കുഴി, സോമൻ പാറലി മുതലായവർ പ്രസംഗിച്ചു.