എടക്കര : പ്രളയബാധിതർക്കായി സംസ്ഥാന സർക്കാരും ഫെഡറൽബാങ്കും ചേർന്ന് ചെമ്പൻകൊല്ലിയിൽ പണിത 34 വീടുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കും. കഴിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മുണ്ടേരി ചളിക്കൽ കോളനിയിലെ കുടുംബങ്ങൾക്കാണ് ചെമ്പൻകൊല്ലിയിലെ മലച്ചിയിൽ വീടൊരുക്കിയത്.

വൈകുന്നേരം മൂന്നിന് പോത്തുകല്ല് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പി.വി. അൻവർ എം.എൽ.എ. അധ്യക്ഷതവഹിക്കും.പട്ടിക ജാതി-വർഗ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അഞ്ച് ഏക്കർ 26 സെന്റ് സ്ഥലത്താണ് ഫെഡറൽ ബാങ്കിന്റെ സി.എം.ഡി.ആർ.എഫ്. ഫണ്ട് ഉപയോഗിച്ച് വീട് നിർമിച്ചത്.