എടക്കര : മൈസൂരുവിൽനിന്ന്‌ പച്ചക്കറിയുമായി എടക്കരയിലേക്ക് വരികയായിരുന്ന മിനിലോറി നാടുകാണിച്ചുരത്തിൽ മറിഞ്ഞു. ചുരത്തിലെ ഓടപ്പാലത്തിനുസമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.

ഡ്രൈവർ കമറുദ്ദീൻ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്തംഗം ഹക്കീം, മുഹമ്മദലി, ട്രോമാകെയർ പ്രവർത്തകരായ ഷിജു, ശിഹാബ്, സാദിഖ്, കുഞ്ഞാപ്പു എന്നിവർചേർന്ന് രക്ഷാപ്രവർത്തനം നടത്തി.