എടക്കര : എടക്കര മിത്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് പി.വി. അബ്ദുൽവഹാബ് എം.പി. ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സണ്ണി കുര്യൻ അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് വക നിർധനകുടുംബത്തിന്റെ ഉപജീവനത്തിനായി നൽകിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം എടക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ആലീസ് അമ്പാട്ട് നിർവഹിച്ചു.

ജില്ലാപഞ്ചായത്ത് അംഗം ടി.പി. അഷ്റഫലി, എം.കെ. ചന്ദ്രൻ, ട്രസ്റ്റ് രക്ഷാധികാരി ഡോ. പി.എസ്. കേദാർനാഥ്, ഡോ. ഉഷ, എം. ഉമ്മർ, അനിൽ ലൈലാക്ക്, ടി.ടി. നാസർ, ജോസഫ് ജോർജ്, റഫീഖ്, കാരാടൻ സുലൈമാൻ, സി. അലി അഷ്റഫ്, അർഷാദ്, ആരിഫ് എന്നിവർ പങ്കെടുത്തു.