എടക്കര : വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാമാങ്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തം കെട്ടിടമായി. കെട്ടിടം പി.വി. അൻവർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു അധ്യക്ഷതവഹിച്ചു.

പ്രദേശവാസികളായ പ്ളാത്തോട്ടത്തിൽ മത്തായി, അന്നമ്മ എന്നിവരുടെ സ്‌മരണാർഥം പി.ടി. ചാക്കോയും കുടുംബവും സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് അഷ്റഫ്, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ സി.എച്ച്. സലാഹുദ്ദീൻ, ടി.എൻ. ബൈജു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അനിൽ റഹ്‌മാൻ, ഹഫ്സത്ത് പുളിക്കൽ, ആയുർവേദ വകുപ്പ് ഡി.എം.ഒ ഡോ. കബീർ, മെഡിക്കൽ ഓഫീസർ ഡോ. അമ്പിളി പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.