എടക്കര : നിയന്ത്രണങ്ങൾ മറികടന്ന് ഒന്നാം വളവിലെ ഊടുവഴിയിലൂടെ ആളുകൾ സഞ്ചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നാടുകാണിച്ചുരത്തിൽ പരിശോധന കർശനമാക്കി. ലോക്ക്ഡൗണിനെത്തുടർന്ന് അതിർത്തിയിൽ സ്ഥാപിച്ച പോലീസ് ചെക്ക്‌പോസ്റ്റ് ഒരുമാസം മുൻപ് ആനമറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ പരിശോധനയില്ലാത്ത ചുരത്തിലൂടെ ആളുകൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ കഴിയുന്നുണ്ട്. തമിഴ്‌നാട്ടിൽനിന്ന് ലോറിയിൽ എത്തിക്കുന്ന യാത്രക്കാർ ഇവിടെയുള്ള ഊടുവഴിയിലൂടെ വഴിക്കടവിലേക്ക് എത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഒന്നാം വളവിൽ പോലീസ് പരിശോധന കർശനമാക്കിയത്.