എടക്കര : നികുതി വെട്ടിച്ച് തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന വിദേശനിർമിത ഡിഷ്‌വാഷ് ചരക്ക് സേവന നികുതി ഇന്റലിജൻസ് വിഭാഗം പിടികൂടി. നികുതിയും പിഴയുമായി 3.40 ലക്ഷം രൂപ ഈടാക്കി വാഹനം വിട്ടുനല്കി. നിലമ്പൂരിൽനിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന 9 ലക്ഷം രൂപയിലധികം വില വരുന്ന ഡിഷ്‌വാഷാണ് ടാക്‌സ് ഓഫീസർ സി. ബ്രിജേഷ്, അസി. ടാക്‌സ് ഓഫീസർമാരായ സി.പി. സുബൈർ, ഉമ്മർ ഫാറൂക്ക്, ഡ്രൈവർ മുബാരക് എന്നിവർ ചേർന്ന് പിടികൂടിയത്.