എടക്കര : വനമഹോത്സവത്തിൽ നെല്ലിക്കുത്ത് വനത്തിൽ നട്ടത് ആയിരത്തോളം വൃക്ഷത്തൈകൾ. നെല്ലിക്കുത്ത്, മരുത, വെള്ളക്കട്ട, പുഞ്ചക്കൊല്ലി വനസംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ ഉങ്ങ്, നെല്ലി, പുളി, നീർമരുത്, സീതപ്പഴം എന്നിവയുടെ തൈകളാണ് നട്ടത്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് വനമഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. നാടുകാണിച്ചുരത്തിൽ റെയ്ഞ്ച് ഓഫീസർ നിഷാൽ പുളിക്കൽ തൈകൾ നട്ടു. ഡെപ്യൂട്ടി റെയ്ഞ്ചർ പി.എഫ്. ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുധീഷ്, പ്രജീഷ്, വാർഡംഗം ഹക്കിം, മുത്തു, മുഹമ്മദാലി, ഫൈസൽ, നൗഷാദ് എന്നിവർ നേതൃത്വം നല്കി. മരുതയിൽ ബി.എഫ്.ഒ. അബ്ദുൾകാസിം തോട്ടോളിയും പുഞ്ചക്കൊല്ലിയിൽ പി.എൻ. ശ്രീജനും നേതൃത്വം നല്കി.